രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ പെപ്പെർമിന്റ് ഹോട്ടലിൽ നിന്നും കഴ്ച്ചകളിലേക്കുള്ള യാത്ര രാവിലെ ഏഴു മണിക്ക് തന്നെ തുടങ്ങി. സാബു കാറുമായി എത്തുമ്പോയേക്കും പ്രഭാത ഭക്ഷണമൊക്കെ കഴിച്ചു റൂം ചെക്കൌട്ട് ചെയ്ത് ഞങ്ങൾ യാത്രക്ക് തയ്യാറായിരുന്നു. ചെറുതായി പെയ്യുന്ന മഴ യാത്ര യെ തടസ്സപെടുതുമോ എന്ന ഒരു ചെറിയ ഉത്കണ്ട ഉണ്ടായിരുന്നു. ഞങ്ങൾ പിങ്ക് സി റ്റിയിലേക്ക് പ്രവേശിക്കുമ്പോൾ മഴ ഏതാണ്ട് ശമിച്ചിരുന്നു. ജയ്പൂരിലെ പഴയ നഗര ഭാഗമാണ് പിങ്ക് സിറ്റി എന്ന പേരിലറിയപ്പെടുന്നത് . കെട്ടിടങ്ങൾ എല്ലാം പിങ്ക് നിറത്തിലുള്ള ഈ മനോഹര നഗരത്തിലേക്ക് കടക്കാൻ മനോഹരമായ കുറെ ചെങ്കൽ കവാടങ്ങൾ ഉണ്ട്.
ഇവിടത്തെ പ്രശസ്തമായ ഹവ മഹൽ കാണാനാണ് ഞങ്ങൾ ആദ്യം പോയത്. തിരക്കുള്ള ഒരു റോഡിനു സമീപമാണ് ഹവ മഹൽ സ്ഥിതി ചെയ്യുന്നത് എന്നതിനാലാണ് തിരക്ക് കുറഞ്ഞ രാവിലെ തന്നെ ഞങ്ങൾ അവിടം കാണാൻ തെരഞ്ഞെടുത്തത് . അതി മനോഹരമായ ചില്ലു ചാലകങ്ങളോട് കൂടിയ ഒരു ബഹു നില കൊട്ടാരമാണ് ഹവ മഹൽ. റോഡരികിൽ കാർ നിർത്തി
മറു വശത്ത് എത്തിയപ്പോൾ മനോഹര മന്ദിരത്തെ പൂർണമായും കാണാനും ക്യാമറയിൽ പകർത്താ നുമായി. 1799 ൽ പ്രതാപ് സിംഗ് മഹാരാജാവ് നിർമിച്ച ഈ കൊട്ടാരം കൃഷ്ണ കിരീട മാത്രകയിൽ രൂപകല്പന ചെയ്തത് ലാൽ ചന്ധ് എന്ന വാസ്തു ശില്പിയാണ്. 953 ചില്ല് ചാലകങ്ങളോട് കൂടി ഹവ മഹൽ നിർമ്മിച്ചത് പുറം സഞ്ചാരത്തിനു നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന അന്തപുര സ്ത്രീകൾക്ക് പുറത്തെ തെരുവിന്റെയും മറ്റും കാഴ്ചകൾ കാണാനായിരുന്നു. പുറത്തു നിന്നും ആ മനോഹര നിർമിതിയെ ആവോളം ക്യാമറയിലും മനസ്സിലും പകർത്തി അവിടെ നിന്നും യാത്ര തുടർന്നു ..
ഞങ്ങളുടെ അടുത്ത യാത്ര ജയ്പൂരിലെ മറ്റൊരു പ്രധാന ആകർഷണമായ അമർ കോട്ട കാണാനായിരുന്നു. ഈ കോട്ടയെ അംബർ കോട്ട എന്നും വിളിക്കുന്നുണ്ട്. മാൻ സാഗർ തടാകം പിന്നിട്ടു ചെറിയ വന സമാന ഭാഗത്ത് കൂടി കുറച്ചു പോയപ്പോൾ ഒരു ജലാശയത്തിന്റെ തീരത്ത് ഒരു കുന്നു മുഴുവൻ വ്യാപിച്ചു കിടക്കുന്ന ആ മനോഹര നിർമിതി കാണാറായി. കോട്ടയുടെ അടിഭാഗതെതിയപ്പോൾ കുറെ ആളുകൾ ആനപുറത്ത് കയറി കുന്നിൻ മുകളിലുള്ള കോട്ടയിലേക്ക് കയറുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാർ മുകളിലുള്ള കോട്ട കവാടം വരെ പോകുമെന്നതിനാൽ ഞങ്ങൾക്ക് മുകളിലെത്താൻ ആനയെയോ ജീപ്പി നെയോ ഒന്നും ആശ്രയിക്കേണ്ടി വന്നില്ല. നാലു ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള അമർ പുരാ നഗര ത്തിന്റെ ഭാഗമാണ് ഈ കോട്ട. പതിനേഴാം നൂ റ്റാ ണ്ടിന്റെ തുടക്കത്തിൽ ചുവന്ന സാൻഡ് സ്റ്റോണിൽ നിർമിച്ച അനേകം കൊട്ടാര ഭാഗങ്ങൾ അടങ്ങുന്ന ഈ മനോഹര കോട്ട ആ നനഞ്ഞ പ്രഭാതത്തിൽ ഒരു സുന്ദര കാഴ്ച യായിരുന്നു. ടിക്കറ്റ് കൌണ്ടർ അന്വേഷിച്ചു നടന്ന എന്നെ ടൂർ ഗൈഡ് എന്ന് സ്വയം പരിചയപെടുത്തിയ ഒരു പയ്യൻ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ആ സമയത്ത് അവിടെ കൂടുതൽ സഞ്ചാരികൾ എത്തിതുടങ്ങുന്നതെയുള്ളായിരുന്നു. 100 രൂപക്ക് എല്ലാ സ്ഥലങ്ങളും കാണിച്ചു വിശദമായി വിവരിച്ചു തരാമെന്ന മോഹന വാഗ്ദാനത്തിൽ ഒടുവിൽ ഞാൻ വീണു. അയാൾ ഞങ്ങളെ കോട്ടയിലെ വിവിധ കാഴ്ച കളിലേക്ക് നയിച്ചു .കവാടം കടന്നു ആദ്യം എത്തുന്നത് ഒന്നാം കോർട്ട് യാർഡ് ലേക്കാണ്. പണ്ട് പട്ടാളക്കാരും മറ്റും അണി നിരന്നിരുന്ന ഒരു ഭാഗമായിരുന്നു അത്. അവിടെ നിന്നും ഗൈഡിന്റെ കൂടെ ആ കോട്ടയിലെ ഒട്ടു മിക്ക കാഴ്ചകളും നടന്നു കണ്ടു. കോട്ടയുടെ ചാലകത്തിലൂടെ താഴ് വര ത്തുള്ള മാമോത്ത തടാകവും അതിനു നടുവിലുള്ള മനോഹര ഉദ്യാനവും അതീവ ഹ്ര്യദ്യമായ ഒരു കാഴ്ച യായിരുന്നു. കോട്ടയിലെ മറ്റൊരു പ്രധാന ആകർഷണം നൂറു കണക്കിന് കണ്ണാടി ചില്ലുകൾ കൊണ്ട് അലങ്കരിച്ച സീഷ് മഹൽ എന്നാ കൊട്ടാരമാണ്. സീഷ് മഹലിലെ കണ്ണാടി ചില്ലുകൾ മൊബൈലിന്റെ ടോർച് വെളിച്ചം നൂറു കണക്കിന് പ്രതിഫലന ങ്ങൾ സൃഷ്ടിച്ചു നക്ഷത്രങ്ങൾ പോലെ വെട്ടി തിളങ്ങുന്നത് ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നു. അന്നത്തെ റാണി ക്ക് എപ്പോയും നക്ഷത്രങ്ങൾ കാണാൻ വേണ്ടി യാണ് ഇങ്ങനെ രൂപ കല്പന ചെയ്തത് എന്നാണ് ഗൈഡ് പറഞ്ഞത്.
എത്രയോ നൂറ്റാണ്ടു കൾക്കുമുമ്പ് നിർമിച്ച കൊട്ടാരത്തിലെ ചില ഭാഗങ്ങൾ യുറോപ്പിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത താണെന്ന കാര്യം എന്നെ അത്ഭുത പെടുത്തി. ആ കൊട്ടാരത്തിന്റെ ഓരോ ഭാഗങ്ങളും തൂണും മറ്റും മാർബിളിൽ കൊത്തിയെടുത്ത് മനോഹരമാക്കിയതായിരുന്നു.
ഒരു തൂണിനു താഴെയുള്ള വെള്ള മാർബിളിൽ കൊത്തിയെടുത്ത മാന്ത്രിക പൂവിന്റെ ചിത്രം ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നു. ആ ചിത്രത്തിന്റെ ചില ഭാഗങ്ങൾ മറച്ചു പിടിക്കുമ്പോൾ മത്സതിന്റെ വാൽ , താമര, മൂർഖന്റെ പത്തി , സിംഹ വാൽ തുടങ്ങിയ പലതും നമുക്ക് കാണാനാവും. പിന്നീടു ഞങ്ങൾ പോയത് കോട്ടയുടെ മറ്റൊരു ഭാഗത്തേക്കാണ്. അവിടെ നടുമുറ്റ ത്തിനു ചുറ്റും 12 അറകൾ ഉണ്ടായിരുന്നു. രാജാവിന്റെ 12 ഭാര്യമാരുടെ അറകൾ ആയിരുന്നു അത്. അതെല്ലാം നടു ഭാഗത്തേക്ക് തുറക്കുമെങ്കിലും അവയിലെക്കെല്ലാം അകത്ത് പ്രവേശിക്കാൻ പ്രതേക ഭൂഗർഭ വഴികൾ ഉണ്ടായിരുന്നുവെന്നും അതെല്ലാം കൃത്യമായി രാജാവിന് മാത്രമേ അറിയൂ എന്നൊക്കെ പറയപെടുന്നു. ഗൈഡ് ഹിന്ദിയിൽ പറയുന്ന കാര്യങ്ങൾ മലയാളത്തിൽ നേർപാതിക്കു വിവരിച്ചു കൊടുക്കേണ്ട ജോലിയും എനിക്കുണ്ടായിരുന്നു. അവിടത്തെ മറ്റു കാഴ്ചകളായ ദിവാനി ഖാസ് , ദിവാനി ആം ,ആ കാലത്ത് പ്രതേക രീതിയിലുള്ള ശീതീകരണ സംവിധാനമുള്ള സുഖ് നിവാസ് എന്നിവയെല്ലാം ഞങ്ങൾ നടന്നു കണ്ടു. കറുത്ത നിറത്തിലുള്ള വലിയ ഒരു ഉരുളി എന്റെ ശ്രദ്ധയിൽ പെട്ടു . ജോധ അക്‌ബർ എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഈ കോട്ടയിൽ ചിത്രീകരിച്ചിരുന്നു. അന്ന് ഐശ്വര്യ റായിയുടെ കഥാപാത്രം ഭക്ഷണം പാകം ചെയ്ത തായിരുന്നു ആ വലിയ ഉരുളി.
ചിത്രീകരണത്തിന് ശേഷം സന്ദർശകർക്കു കാണാൻ അത് ഈ കോട്ടയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. കോട്ടകളിലെ കാഴ്ചകളെല്ലാം കണ്ടു ഒന്നാം കോർട്ട് യാഡിൽ ഞങ്ങൾ തിരിച്ചെത്തിയപ്പോൾ മനോഹരമായ പുതപ്പ് വിരിച്ച ആനപുരത്തു സന്ദർ ശകർ വന്നിറങ്ങുന്നു ണ്ടായിരുന്നു. അപ്പോയാണ് ഗൈഡ് പറഞ്ഞത് ഇനിയും താഴ് വാരത്ത് കുറച്ചു കാഴ്ചകൾ കൂടി ബാക്കിയുണ്ട് അങ്ങോട്ട് കാറിൽ പോകാമെന്നാ യപ്പോൾ ഞങ്ങൾ പാർക്കിംഗ് ഭാഗത്തേക്ക് നടന്നു.
അവിടെയെത്തിയപ്പോൾ ഡ്രൈവർ സാബുവാണ് പറഞ്ഞത് അവിടെയുള്ള കുടിൽ വ്യവസയക്കാരുടെ അടുത്ത് നമ്മളെ എത്തിച് കമ്മിഷൻ പറ്റാനുള്ള എർപാടായിരുന്നു അതെന്ന് .
ഉടനെ പൈസ കൊടുത്ത് പറഞ്ഞു വിട്ടു ഞങ്ങൾ അടുത്ത കാഴ്ച യിലെക്കുള്ള യാത്ര തുടങ്ങി. മഹൽ കുന്നിറങ്ങി ജലാശയത്തി നരികിലുടെ തിരിച്ചു പോകുമ്പോൾ കുന്ന് നിറഞ്ഞു നിൽകുന്ന ആ മനോഹര കോട്ടയെ മറയുന്നത് വരെ കണ്ടു നിന്നു.
ഞങ്ങളുടെ അടുത്ത യാത്ര ജയഗ്ര കോട്ടയിലെ ക്കായിരുന്നു. അംബർ കോട്ടയുടെ മറ്റൊരു ഭാഗത്ത് അതിലും വലിയ ഒരു മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ജയ്ഗ്ര. അംബർ കുന്നിറങ്ങി മറ്റൊരു കുന്നു കയറി വന സമാനമായ ഭാഗത്ത് കൂടി കുറെ മല കയറി വേണം ഇവിടെയെത്താൻ. മുകളിലേക്ക് കയറുമ്പോൾ ഒരിടത്ത് കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ കണ്ടത് താഴ് വാരത്ത് കുറച്ചകലെയായി മാൻ സാഗർ തടാകവും അതിനു നടുവിലുള്ള ജൽ മഹൽ എന്ന കൊട്ടാരവും ആയിരുന്നു. ആ മനോഹര കാഴ്ച ക്യാമറയിൽ പകർത്തി മലകയറ്റം തുടർന്നപ്പോൾ കുറെ മയിലുകളെയും കണ്ടിരുന്നു. കോട്ടയുടെ ആദ്യ കവാടത്തിൽ എത്തിയപ്പോൾ ഞാൻ പോയി ടിക്കറ്റെടുത്തു . കോട്ടയുടെ മുകളറ്റം വരെ കാർ കൊണ്ട് പോകാനുള്ള ടികെറ്റും കൂടി എടുത്തിരുന്നതിനാൽ കുറെ കോട്ട വാതിലുകൾ കടന്നു കാറിൽ തന്നെ ഞങ്ങൾ കോട്ടയുടെ ഏറ്റവും മുകളിലെത്തി. കോടമഞ്ഞും തണുപ്പും കാറ്റും എല്ലാമടങ്ങുന്ന അതീവ ഹ്ര്യദ്യമായ ഒരു കാലാവസ്ഥ ആയിരുന്നു ഞങ്ങളെ അവിടെ വരവേറ്റത്. അവിടത്തെ പ്രധാന കാഴ്ചയായ ലോകത്തെ ഏറ്റവും വലിയ പീരങ്കിയുടെ അടുത്തേക്കാണ് ആദ്യം ഞങ്ങൾ പോയത്. 1700 കളിൽ നിര്മിച്ച ഈ പീരങ്കി ഇത് വരെ ഒരു യുദ്ധത്തിനും ഉപയോഗിച്ചിട്ടില്ല. പ്രവർ ത്തിക്കാൻ 100 കിലോ വെടിമരുന്നു ആവശ്യമായ ഈ പീരങ്കിയുടെ ദൂര പരിധി 35 കിലോമീറ്ററാ ണ് . പരീക്ഷണത്തിനായി ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച ആ പീരങ്കി ഒരു നല്ല ഒരു കാഴ്ചയായിരുന്നു.
പീരങ്കി കണ്ടതിനു ശേഷം കോട്ടയ്ക്കു മുകളിലെ കാഴ്ചകൾ നടന്നു കണ്ടു. താഴെ കോട്ടയുടെ മറ്റു ഭാഗങ്ങളും വനവും മാൻ സാഗർ തടാകവുമെല്ലാം വിവിധ ഭാഗങ്ങളിൽ നിന്നും ശരിക്കും ആസ്വദിച്ചു . നല്ല ചൂടാണ് ഞാൻ ജയ്പൂരിൽ ഞാൻ പ്രതീക്ഷിച്ചതെങ്കിലും അവിടെ കാണാൻ കയിഞ്ഞത് നല്ല തണുത്ത കാറ്റും കോട മഞ്ഞും ആയിരുന്നു. അവിടത്തെ കാഴ്ചകൾ കണ്ട ശേഷം കോട്ടക്കുള്ളിലൂടെ വിവിധ കവാടങ്ങൾ പിന്നിട്ട് ഞങ്ങൾ പുറത്തിറങ്ങി.
ഞങ്ങൾ പിന്നീട് മാൻ സാഗർ എന്ന മനോഹര തടാകത്തിന്റെ തീരത്തായിരുന്നു. രാജസ്ഥാൻ സർകാരിന്റെ ഒരു കരകൌശല നെയ്തു പ്രദർശന വില്പന കേന്ദ്രത്തിലാണ് ആദ്യം ഞങ്ങൾ പോയത്. വിവിധ തരം പരവധാനികൾ നിർമിക്കുന്നതിന്റെ വിവിധ ഭാഗങ്ങൾ അവിടെ കാണാമായിരുന്നു. മനോഹരമായ പരവതാനികളുടെയും വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും കരകൌശല വസ്തുക്കളുടെയും പ്രദർശനവും വില്പനയുമെല്ലാം അവിടെയുണ്ടായിരുന്നു. അവയ്ക്കെല്ലാം അത്യാവശ്യം നല്ല വിലയുമുണ്ടായിരുന്നു. ഒരു ചുരിദാറും കുറച്ചു കീ ചെയ്നുകളും മാത്രം വാങ്ങി അവിടെ നിന്നും മാൻ സാഗർ തടാകത്തിന്റെ തീരത്തേക്ക് ഞങ്ങൾ പോയി.
അമർ കോട്ട ആസ്ഥാനമാക്കി ജയ്പൂർ ഭരിച്ചിരുന്ന മാൻ സിംഗ് രാജാവ് 1610 ൽ ദർദവതി നദിയിൽ അണ കെട്ടിയാണ് ഇത് നിർമിച്ചത് . തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ജൽ മഹൽ എന്ന കൊട്ടാരമാണ് ഇവിടത്തെ പ്രധാന ആകർഷണം . മനോഹര നിർമിതിയായ ഈ അഞ്ചു നില മന്ദിരത്തിന്റെ നാലു നിലകൾ വരെ മാൻ സാഗരിലെ വെള്ളത്തിൽ മുങ്ങി പോകാറുണ്ട്. ഈ തടാകവും കൊട്ടാരവും വൃത്തി യാക്കി സൂക്ഷിക്കാൻ സ്വകാര്യ കമ്പനികളുമായി ചേർന്ന് കോടികൾ ചെലവയിച്ചുള്ള പദ്ധതികൾ ആണ് നടന്നു വരുന്നത്. ജയ്പൂർ പട്ടണത്തിലെ അഴുക്കു വെള്ളം നിറഞ്ഞു ഈ തടാകം പൂർണമായും മലിനമയിരുന്നു. പിന്നീട് മീറ്റർ കണക്കിന് ആയത്തിൽ ചെളിയും അഴുക്കുമെല്ലാം നീക്കം ചെയ്താണ് മാൻ സാഗർ ഇന്ന് കാണുന്ന രീതിയിൽ ആക്കിയത്. വിശാലമായ മാൻ സാഗർ തടാകത്തിലെ ജലവും അതിനു നടുവിലുള്ള മനോഹരമായ ജൽ മഹൽ കൊട്ടാരവും ചുറ്റുമുള്ള മലകളും എല്ലാം ചേർന്ന് സമ്മാനിച്ചത് മറക്കാനാവാത്ത ഒരു ദ്രിശ്യനുഭുതി ആയിരുന്നു. അവിടെ കുറെ സഞ്ചാരികൾ കാഴ്ചകൾ ആസ്വദിച്ചു നില്ക്കുന്നുണ്ടായിരുന്നു. എന്റെ മകനെ കണ്ട കുറച്ചു ചൈനീസ് സഞ്ചാരികൾ കൌതുകത്തോടെ അവന്റെ ഫോട്ടോ എടുത്തിരുന്നു. ഒടുവിൽ ഞങ്ങളെല്ലാവരും കൂടി ചൈനക്കാരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്ത് പിരിയാൻ നേരം മകനു ചൈനീസ് ചോക്ലേട്ടൊക്കെ നല്കി.
അവിടെ നിന്നും പിന്നീട് പോയത് പിങ്ക് സിറ്റിയിലെ പ്രധാന കാഴ്ചയായ സിറ്റി പാലസ് കാണാനായിരുന്നു. പാർക്കിങ്ങിൽ കാർ നിർത്തി ഡ്രൈവർ സാബു ഞങ്ങളെ കൊട്ടാര ത്തിലേക്കുള്ള കവാടം കാണിച്ചു തന്നു അങ്ങോട്ട് വിട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ ജയ് സിംഗ് രണ്ടാമൻ രാജാവ് ഇന്ത്യൻ രജപുത്ര മുഗൾ യൂറോപ്യൻ വാസ്തു ശൈലികൾ കൂടി ചേർത്ത് നിർമിച്ച താണ് മനോഹരമായ സിറ്റി പാലസ് . ടിക്കെറ്റെടുത്ത് ഞങ്ങൾ പ്രവേശിച്ചത് വിശാല മായ ഒരു നടു മുറ്റത്തേ ക്കായിരുന്നു.നടു മുറ്റത്തിന്റെ ഒരു ഭാഗത്ത് ഒരു പവലിയൻ നിറയെ പഴയ കുതിര വണ്ടികളും പല്ലക്കുകളും ആയിരുന്നു . രാജാക്കന്മാരും റാണി മാരും മറ്റും സഞ്ചരിച്ചിരുന്ന കുതിര വണ്ടികളും പല്ലക്കുകളും മനോഹര കാഴ്ചയായിരുന്നു. മറ്റൊരു ഭാഗത്ത് കുറെ പീരങ്കികളും നിരത്തി വെച്ചിരുന്നു. ചുവന്ന നിറത്തി ലുള്ള നാലു ഭാഗവും തുറന്ന ദിവാനി ഖാസ് എന്ന കൊട്ടാരത്തിലേക്കാണ് പിന്നെ പോയത് .
ഭീമാകാരമായ രണ്ടു വെള്ളി ഭരണികളാണ് അവിടെ ഞങ്ങളെ വരവേറ്റത്. ഒന്നര മീറ്ററിലേറെ ഉയരമുള്ള ഈ ഭരണികൾ ഓരോന്നും 340 കിലോ തുക്കം വരുന്നതാണ്. 1901 ൽ 14000 വെള്ളി നാണയങ്ങൾ ഉരുക്കി നിർമിച്ച ഈ ഭരണികൾ ഏറ്റവും വലിയ വെള്ളി നിർമിതികൾ എന്ന നിലക്ക് ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്. ചുവരിലും മച്ചിലും മനോഹര കൊത്തു പണികളോടു കൂടിയ ഒരു കൊട്ടാര കെട്ടാണ് ദിവാനി ഖാസ് . പിന്നെ ഞങ്ങൾ പോയത് നടുമുറ്റത്തിന്റെ ഒരു ഭാഗത്ത് നിന്നും കയറാവുന്ന സഭാനിവാസ് എന്ന ഭാഗത്തേക്കാണ്. അതി മനോഹരമായ ചിത്രങ്ങളും അലങ്കാര പണികളും കൊണ്ട് മനോഹരമാക്കിയ ഇവിടെ ക്യാമറ ഉപയോഗിക്കാൻ പാടില്ലായിരുന്നു. മഹാരാജാവിന്റെയും മറ്റു മന്ത്രിമാരുടെയും ഇരിപ്പിടങ്ങൾ ഇപ്പോഴും പഴയ പോലെ തന്നെ ഇപ്പോഴും കാണാവുന്നതാണ്. ഹാളിനു ചുറ്റും പഴയ രാജാക്കന്മാരുടെ വർണ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഇപ്പോൾ ആയുധങ്ങൾ പ്രദർശിപ്പിക്കുന്ന മഹാ റാണിയുടെ കൊട്ടാരത്തിലേക്കാണ് . പല തരത്തിലുള്ള പഴയ കാലത്തെ വാളുകൾ,കത്തികൾ ,തോക്കുകൾ ,പരിചകൾ,പടച്ചട്ടകൾ എന്നിവയെല്ലാം പ്രദർശിപ്പിച്ചിരുന്നു. മുബാറക് മഹൽ പഴയ കാലത്തെ രാജകീയവും അല്ലാത്തതുമായ വസ്ത്രങ്ങൾ പ്രദർശിപ്പിച്ച കൊട്ടാരത്തി ലേക്കാണ് പിന്നീടു പോയത്. വിവിധ കാല ത്തെ മനോഹരമായ രൂപത്തിലുള്ള ഉടയാടകൾ ഞങ്ങൾ നടന്നു കണ്ടു. ഈ കൊട്ടാര കെട്ടിന്റെ ചില ഭാഗങ്ങളിൽ ഇപ്പോയും രാജ കുടുംബത്തിലെ പുതു തലമുറ താമസിക്കുന്നുണ്ട്. അത്തരത്തിലുള്ള ചന്ദ്ര മഹൽ എന്ന ഏഴു നില കൊട്ടാരവും ഞങ്ങൾ കണ്ടു. രാജ വംശത്തിന്റെ പതാക പാറി കളിക്കുന്ന ഈ കെട്ടിടത്തിന്റെ സന്ദർശകർക്ക് തുറന്നു കൊടുത്ത താഴത്തെ നില ഞങ്ങൾ നടന്നു കണ്ടു.
കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടു തീർത്ത ഞങ്ങൾ പുറത്തിറങ്ങി റോഡിനു മറു വശത്തുള്ള ജന്ദർ മന്ദിർ കാണാനാണ് പിന്നെ പോയത്. 1738 ൽ സ്ഥാപിച്ച 19 ഗോള നിരീക്ഷണ ഉപകരങ്ങളാണ് ഇവിടെ യുള്ളത്. ലോകത്തെ ഏറ്റവും വലിയ സണ്‍ ഡയൽ സ്ഥിതി ചെയ്യുന്നത് ഇവിടം UNESCO യുടെ ലോക പൈതൃക പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വാനഗോള നിരീക്ഷണ ഉപകരങ്ങളാണ് ജന്ദർ മന്ദിർ. ഇതിൽ പലതും സിമെന്റിലും കല്ലിലും പണിത കൂറ്റൻ നിർമിതികൾ ആയിരുന്നു. എല്ലാം അടുത്ത് ചെന്ന് എല്ലാം കണ്ടാണ് അവിടെ നിന്നും പുറത്തിറങ്ങിയത്. കാർ പാർക്ക് ചെയ്ത സ്ഥലം കണ്ടെത്താനായി ചെറുതായി ഒന്ന് കറങ്ങി. ജയ്പൂരിലെ ഏതാണ്ടെല്ലാ കാഴ്ചകളും ഉച്ചയോടെ ഞങ്ങൾ കണ്ടു തീർത്തു . അപ്പോയേക്കും വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. ഉച്ച ഭക്ഷണത്തിനായി ഞങ്ങൾ പോയത് ഒരു മലയാളി യുടെ ഹോട്ടലിലെക്കായിരുന്നു. ഹോട്ടൽ മലയാളിയുടെ ആണെങ്കിലും ജയ്പുരിൽ മലയാളികൾ കുറവായത് കൊണ്ടോ എന്തോ കേരള ഭക്ഷണ മൊന്നും അവിടെയില്ലായിരുന്നു. തമിഴ് നാട് രീതിയിലുള്ള താലി മീൽ ആയിരുന്നു അവിടത്തെ പ്രധാന വിഭവമെങ്കിലും ഞങ്ങൾ പച്ചകറി ബിരിയാണിയാണ് കഴിച്ചത്. ഭക്ഷണം രുചികരമായിരുന്നു വെങ്കിലും ഹോട്ടൽ മൊത്തത്തിൽ അത്ര ആകർഷകമായി തോന്നിയില്ല. ഭക്ഷണം കഴിച്ചതിനു ശേഷം ജയ്പൂരിൽ നിന്നും ദേശീയ പാത 11 ലൂടെ താജ് മഹലിന്റെ നാടായ ആഗ്രയിലേക്ക് ഞങ്ങൾ യാത്ര തുടർന്നു .