പശ്ചിമ ഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന ചാലിപ്പുഴയിലെ മനോഹരമായ പ്രകൃതി ദത്ത വെള്ള ചാട്ടമാണ് തുഷാരഗിരി. ചാലിപ്പുഴ ഇരുവഴഞ്ഞിപ്പുഴ യിലും പിന്നീട് ചാലിയാർ പുഴയിലും എത്തിച്ചേരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര പട്ടണമായ കോടഞ്ചേരിക്കടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രധാനമായും മൂന്നു വെള്ളച്ചാട്ടങ്ങളാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക. ആദ്യ വെള്ളച്ചാട്ടമായ ഈരാറ്റുമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ആർക്കും എത്തിച്ചേരാവുന്ന താഴ് ഭാഗത്താണ്. അവിടത്തെ തണുത്ത വെള്ളത്തിലെ കുളി മറക്കാനാകാത്ത അനുഭവമാണ്. വെള്ളച്ചാട്ടം, കാണാൻ പോകുന്നവർ ഇവിടെ കുളിക്കാതിരുന്നാൽ വൻ നഷ്ടമായിരിക്കും. രണ്ടാമത്തെ വെള്ള ചാട്ടമായ മഴവിൽ ചാട്ടം കാണാണമെങ്കിൽ കുത്തനെ അരകിലോമീറ്റർ കയറണം. കുറച്ചു ഭാഗം പടികൾ ഉണ്ടെങ്കിലും ചെങ്കുത്തായ ആ കയറ്റം വളരെ പ്രയാസപ്പെട്ടാണ് കയറിയത്. മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ചു മഴവിൽ ചാട്ടം അത്ര ആകർഷകല്ല നമ്മൾ എത്തിച്ചേരുക ഇതിന്റെ മുകൾ ഭാഗത്തായായിട്ടാണ്. പിന്നെയും കാട്ടിലൂടെ അരക്കിലോമീറ്റർ സഞ്ചരിച്ചാൽ മൂന്നാമത്തെ വെള്ള ചാട്ടമായ തുമ്പി തുള്ളും പാറയിൽ എത്തിച്ചേരാം. ഈ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. ഇവിടേ ക്കുള്ള വഴിയിൽ കാട്ടാന അതിലൂടെ പോയതിന്റെ ലക്ഷണങ്ങൾ ഞങ്ങളിൽ ചെറിയ ഭീതി പരത്തി. മൂന്നാം വെള്ളച്ചാട്ടത്തിനടുത്ത് എത്തിയപ്പോൾ അഞ്ചു മണിയായിരുന്നു . കുറച്ചു സമയം അവിടെ ചെലഴിച്ചു ഞങ്ങൾ മടങ്ങി.
No comments:
Post a Comment