Monday, October 19, 2015

നമ്മുടെ നാടിൻറെ നന്മ

പിതാവിന്റെ ചികിത്സയുവായി 15 ദിവസം മഞ്ചേരി ജില്ല ആശുപത്രിയിൽ ( ചിലർ മെഡിക്കൽ കോളേജ് എന്നും വിളിക്കുന്നുണ്ട് ) ചെലവയിച്ചപ്പോൾ ആണ് നമ്മുടെ നാടിൻറെ ചില നന്മകൾ തിരിച്ചറിഞ്ഞത്. രോഗികളെ സഹായിക്കാൻ അവിടെ സദാ സന്നദ്ദരായ വളണ്ടിയർ മാരെ പറ്റിയാണ് ഞാൻ പറഞ്ഞു വരുന്നത്. മത യുവജന സംഘടനകളുടെ മുഖ്യമായും SKSSF നു കീഴിലുള്ള സഹചാരിയും SSF നു കീഴിലുള്ള സ്വാന്തനവും പേരിലുള്ള കുറെ പ്രവർത്തകരെ  അവിടെ കാണാൻ സാദിച്ചു. ഇവരുടെ തന്നെ വീൽ ചെയരുകൾ ആണ് അവിടെ മുഖ്യമായും അവിടെ ഉപയോഗിക്കുന്നത്. അവർ മാസത്തിൽ ഒരു ദിവസമെങ്കിലും പാവപ്പെട്ട രോഗികൾക്ക്‌ വേണ്ടി സേവനം ചെയ്യുന്നവ രണെന്നത്  വളണ്ടിയർമാരെ നേരിൽ പരിചയപെട്ട പോയാണ് മനസ്സിലായത്. എത്ര നല്ല സേവനം..ജീവിതത്തിലെ വിലപ്പെട്ട ദിനങ്ങൾ പാവപ്പെട്ട രോഗികളെ സഹായിക്കാൻ വേണ്ടി ചിലവഴിക്കുക. ആ സേവനം എത്ര വലിയ സംഭാവനയെക്കാളും മഹത്വര മാണെന്ന് എനിക്ക് തോന്നി. ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ട ഒന്ന് കൂടിയുണ്ട്. സ്വന്തം മാതാ  പിതാക്കളെ നോക്കാൻ കയിയാതെ വ്രധ സദനതിലാക്കുന്ന അതേ കാലത്താണ് മുൻപരിചയം പോലുമില്ലാത്ത കുറെ രോഗികൾക്ക്‌ വേണ്ടി ആത്മാർഥമായി ഇവർ സേവനം ചെയ്യുന്ന ത് . ഞാൻ പരിചയപെട്ട ഒരാൾ ഒരു  ഓട്ടോ ഡ്രൈവർ ആയിരുന്നു. ഒരു ദിവസം ഓട്ടോ ഓടിക്കാതെ ആ വരുമാനം വേണ്ടെന്നു വെച്ചാണ്‌ അയാൾ സേവനം ചെയ്യുന്നത്.

KMCC യുടെയും മറ്റും കീഴിൽ അവിടെ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണ വും എടുത്ത് പറയേണ്ടത് തന്നെയാണ്. നോമ്പ് കാലത്താണ് ഞങ്ങൾ അവിടെ ഉണ്ടായിരുന്നത്. നോമ്പ് തുറക്കും അത്തായ ത്തിനും വിശാലമായ പന്തൽ തന്നെ അവിടെ  ഒരുക്കിയിരുന്നു. രോഗികളുടെ കൂടെയുള്ളവർക്കും മറ്റും വളരെ നല്ല ഭക്ഷണം നൽകിയിരുന്ന  അവിടെയും നന്മ മാത്രം പ്രതീ ക്ഷികുന്ന കുറെ സേവന പ്രവർത്തകർ ഉണ്ടായിരുന്നു.
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാടിൻറെ നന്മയിലുള്ള സന്തോഷവും ഞാൻ ലോകത്തിനു വേണ്ടി ഒന്നും ചെയ്യാതതിലുള്ള സങ്കടവും ആയിരുന്നു മനസ്സ് നിറയെ.

നെടുമ്പാശ്ശേരി യിലേക്ക് ഒരു ലോ ഫ്ലോർ ബസ്സ്‌ യാത്ര

ഗൾഫിലേക്കുള്ള മടക്ക യാത്ര  കൊച്ചിയിൽ നിന്നായതിനാൽ മലപ്പുറത് നിന്നുള്ള ലോ ഫ്ലോർ വോൾവോ ബസ്‌ തെരഞ്ഞെടുക്കുവാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ചെലവു കുറവും ഏറെ സൌകര്യ മാണ് എന്നതായിരുന്നു ആ കാരണങ്ങൾ. അതി രാവിലെ തന്നെ മലപ്പുറം KSRTC  സ്റ്റാൻഡിൽ എത്തിയിരുന്നു. യാത്ര പോകുന്നവരും യാത്ര അയക്കുന്നവരുമോക്കെയായി അവിടെ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു. എല്ലാവരുടെയും നോട്ടം ആ വോൾവോ ബസിലേക്ക് ആയിരുന്നു. അത് പുറത്തേക്കു എടുക്കുമ്പോൾ തന്നെ ബസിനെ ആക്രമിക്കാൻ എന്ന പോലെ ആളുകൾ പുറ കെയുണ്ടായിരുന്നു.  4.15 നു പുറപ്പെടേണ്ട ബസ്സ്‌ 3.50 നു ഓടോമാടിക് വാതിൽ തുറന്നപ്പോയെക്കും ആളുകൾ അകത്തേക്ക് ചാടി കയറിയിരുന്നു. അളിയന്റെയും പടച്ചവന്റെയും സഹായം കൊണ്ട് എനിക്ക് സീറ്റ്‌ കിട്ടി. അളിയൻ സീറ്റ്‌ പിടിക്കാൻ വേണ്ടി നേരത്തെ അവിടെ എത്തിയിരുന്നു. 4.15 നു  പുറപ്പെ ടുംബോയെക്കും ആളുകളെ കൊണ്ട് ബസ്‌ നിറഞ്ഞിരുന്നു. ഇരിക്കുന്ന അത്ര  തന്നെ ആളുകൾ നില്കുന്നുണ്ടായിരുന്നു. പെരിന്തൽമണ്ണ , പട്ടാമ്പി, ഷോർണൂർ ,തൃശൂർ വഴിയാണ് ബസ്‌ എയർപോർട്ടിൽ എത്തുക. യാത്ര തുടങ്ങി മിനിട്ടുകൾ കയിഞ്ഞപ്പോയെ ചിലർ ചർ ദി തുടങ്ങി. അതേതായാലും ബസിന്റെ പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നില്ല. ബസിന്റെ ശീ തളിമയും മനോഹരമായ ഗാനങ്ങളും വേർപാടിന്റെ വേദന അകറ്റാൻ പര്യാ പ്തമയിരുന്നില്ല.


6.30 നു ബസ്‌ തൃശ്ശൂരിൽ എത്തിയപ്പോൾ ചായ കുടിക്കാനും മറ്റുമായി 10 മിനിറ്റ് ബ്രേക്ക്‌ കിട്ടി. കുറെ കാലത്തിനു ശേഷം ആ ബസ്സിൽ വെച്ചാണ്‌ ആകാശവാണി യുടെ വാർത്തകൾ കേൾക്കാനായത്‌ . തൃശൂർ സ്വരാജ് റൌണ്ടിലൂടെ ബസ്സ്‌ നീങ്ങുമ്പോൽ പൂരത്തിന് അവിടെ നിരന്നു നിൽക്കുന്ന നെറ്റിപട്ടം കെട്ടിയ ഗജ വീരന്മാരെയാണ് ഓർമ വന്നത്.  ബസിലെ സംഗീതം എന്നെ വളരെ ആകർഷിച്ച ഒന്നായിരുന്നു.തുടക്കത്തിൽ തെരഞ്ഞെടുത്ത നല്ല പാട്ടുകളും തൃശുരിലേക്ക് കടന്നപ്പോൾ അവിടത്തെ പ്രൈവറ്റ് FM റേഡിയോ യും വാർത്തയുടെ സമയത്ത് ആകാശവാണിയും പിന്നെ കൊച്ചിയിലെ FM എല്ലാം മാറി മാറി കേൾപിച്ചു ബസ്‌ ജീവനക്കാർ യാത്ര ഏറെ ഉല്ലാസ കരമാക്കാൻ ശ്രമിച്ചു.തൃശൂർ കയിഞ്ഞു ബസ്സ്‌ ടോൽ റോഡിലേക്ക് കയറിയപ്പോൾ യാത്ര ഏറെ സുഖ കരമായി. എയർ പോർട്ടിനു അടുതെതിയപ്പോൾ കണ്ട സോളാർ പാടം  മനസ്സിനു ഏറെ കുളിരേകി .പൂർണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ എയർ പോർട്ട്‌ കൊച്ചി ആണെന്ന വലിയ ബോർഡുകൾ കണ്ടപ്പോൾ ലോകത്തിനു തന്നെ മാത്രക യായ ഈ പദ്ധതി യെ പറ്റി ഓർത്തു അഭിമാനം തോന്നി. ബസിൽ നിന്നറങ്ങി എയർ പോർട്ട്‌ ലേക്ക് നടക്കുമ്പോൾ ഉല്ലാസത്തിന്റെ നാളുകൾ കയിഞ്ഞു യാന്ത്രിക ലോകത്തേക്കുള്ള മടക്കതിന്റെ ആകുലതകൾ ആയിരുന്നു മനസ്സ് നിറയെ.

ഊട്ടിയിലേക്കൊരു കുടുംബ യാത്ര

യാത്രകൾ എന്നും എല്ലാവരെ പോലെ എനിക്കും വളരെ ഇഷ്ടമാണ്. നാട്ടിൽ അവധിക്കു പോയപ്പോൾ നടത്തിയ ഊട്ടി യാത്ര അനുഭവം ഇവിടെ കുറിക്കുന്നു.

2o12 ന്  അവധിക്കു നാട്ടിൽ പോയപ്പോൾ ആണ് രണ്ടാമത്തെ ഫാമിലി ടൂറി  ന്റെ ചർച്ചകൾ വന്നത് .തൃശൂർ അതിരപള്ളി എറണാകുളം പോയ ആദ്യ യാത്ര നല്ല വിജയമായിരുന്നു . മെമ്പർമാരിൽ പലരും വിദ്യര്തികളും ജോലിക്കാരും മറ്റും ആയതിനാൽ ഏക ദിന പരിപാടിയേ നടക്കുമായിരുന്നുള്ളൂ . പലരും ഊട്ടിയിൽ പലവട്ടം പോയതാണെങ്കിലും ഒടുവിൽ  അവിടം തന്നെ ഞങ്ങൾ യാത്രക്കു തെരഞ്ഞെടുത്തു. എന്റെ കസിൻ സ് ഫൗസിയ യുടെയും സബ്നുവിന്റെയും ശക്തമായ ആളെ പിടു ത്ത തി നൊ  ടുവിൽ ഡിസംബർ 9 നു യാത്ര പോകാൻ തീരുമാനിച്ചു.
രാവിലെ ആറു മണിക്ക് അമ്പതോളം മെമ്പർ മാരുമായി ഞങ്ങളുടെ ബസ്സ്‌ ഊട്ടി ലക്ഷ്യമാക്കി  യാത്ര ആരംഭിച്ചു . മലപ്പുറം ജില്ല പിന്നിട്ടു ഒമ്പത് മണിയോടെ പ്രാതൽ കയിക്കാനായി നാടുകാണി മദ്രസ്സയിൽ എത്തിച്ചേർ ന്നു  
 എല്ലാവരും കൊണ്ട് വന്ന വ്യതസ്ത  ഭക്ഷണങ്ങൾ ഷെയർ ചെയ്തു കഴിച്ചത് ആദ്യ യാത്രയിൽ വിജയമായപ്പോൾ ഈ യാത്രക്കും അത് തന്നെ തീരുമാ നിക്കുകയായിരുന്നു.

ഭക്ഷണ ശേഷം ഗൂഡ ല്ലൂർ പട്ടണം പിന്നിട്ട ഞങ്ങൾ ആദ്യം എത്തി ചേർന്നത്‌ മനോഹരമായ  ഒരു വ്യൂ പോയന്റിൽ  ആയിരുന്നു. റോഡിൽ  നിന്നും മലയുടെ  ചെരുവിലൂടെ സാഹസികമായി കുറച്ചു നടക്കേണ്ടി വന്നെങ്കിലും ഞങ്ങൾ ക്ക് അതി മനോഹര മായ കാഴ്ച ആയിരുന്നു അവിടെ പ്രികൃഥി  ഒരുക്കി വെച്ചിരുന്നത്.  നാലു ഭാഗത്തും മനോഹരമായ കാഴ് ച്ച കൾ ,  ഗൂഡ ല്ലൂർ  പട്ടണത്തിന്റെ ആകാശ കാഴ് ച , ഞങ്ങളെ പേ ടിപെടുത്തു ന്ന അഗാതമായ കൊക്ക , ഞങ്ങളെ നോക്കി ചിരിക്കുന്ന വലിയ കൊടുമുടികൾ .ഇതൊക്കെ ആയിരുന്നു അവിടെ ഞങ്ങൾ കണ്ടത്.


മനോഹരമായ പൈൻ മരങ്ങൾ ക്കിടയിലൂടെ വളഞ്ഞു പിരിഞ്ഞ ചുരങ്ങൾ കയറി ബസ്സ്‌ മുന്നോട്ട് നീങ്ങുമ്പോൾ അകത്തു കുട്ടികളുടെ പാട്ടും മറ്റു കലാപരിപാടികളും അരങ്ങു തകർ ക്കുകയായിരുന്നു. എല്ലാവർ ക്കും സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു. എന്റെ കസിനാ യ സിദ്ദിക്ക് കാക്കാന്റെ കീഴി ലാ യിരുന്നു യാത്രയുടെ നിയന്ത്രണം  . പിന്നീട് എത്തിച്ചേർന്നത്‌ ഊട്ടി യിലെ ഷൂട്ടിംഗ് കുന്നിൽ ആയിരുന്നു.

എത്രയോ സിനിമ കളിലും സിനിമ പാട്ടുകളിലും കണ്ട ഈ കുന്നിൽ സന്ദർശ കരുടെ ഒഴുക്കായിരുന്നു. കുന്നിനു മുകളിലും ചെരുവിലുമായി കുറെ സമയം ചിലവഴിച്ചു. കുന്നിൻ ചെരുവിൽ കുതിര സവാരിയിൽ ഏർപെടുന്ന പലരെയും അവിടെ കണ്ടു . അവിടെയുള്ള  ഫോട്ടോഗ്രാഫർമാരെ കണ്ടപ്പോൾ ഞങ്ങളിൽ പലര്ക്കും ഫോട്ടോ എടുക്കുവാൻ വലിയ ആഗ്രഹം തോന്നി. പലരും ഒറ്റക്കും പിന്നെ എല്ലാവരും ഒരുമിച്ചും അവിടെ നിന്ന് ഫോട്ടോകൾ എടുത്തു. 

  ഷൂട്ടിംഗ് കുന്നിൽ നിന്ന് മറ്റു കുന്നുകളുടെയും താഴ്വരങ്ങളുടെയും കാഴ്ച്ചയിൽ നിന്ന് ഞങ്ങൾ പോയത് ഉച്ച ഭക്ഷനതിനായിരുന്നു.
 മനോഹരമായ മറ്റൊരു കുന്നിൻ ചെരുവിൽ നാട്ടിൽ നിന്ന് കൊണ്ട് വന്ന ബിരിയാണി എല്ലാവരും ആസ്വദിച്ചു കഴിച്ചു. ഭക്ഷണം കഴി ച്ചു മുന്നോട്ടു നീങ്ങിയ ബസ്സിൽ പിന്നെ നടന്ന പാട്ടും ഡാൻസും അവസാനിച്ചത്‌ ഊട്ടി തടാകതി  ലെത്തി യപ്പോയാണ്. അവിടെ തടാക ക്കരയിൽ പലവിധ വിനോദങ്ങളിലും കാഴ്ചകളിലും ബോട്ട് സവാരിയിലും ഞങ്ങളിൽ പലരും ഏ ർ പ്പെട്ടു. അവിടത്തെ മിനി തീവണ്ടിയിൽ എല്ലാവരും തടാകക്കര യി
ലൂടെ യുള്ള യാത്ര ശരിക്കും ആസ്വദിച്ചു .


തടാക കരയിലെ ഷോപ്പിംഗ്‌ അടക്കം മണിക്കൂറുകൾ അവിടെ ചിലഴി ച്ച ഞങ്ങൾ പിന്നെ പോയത് ഊട്ടിയിലെ പ്രശ സ്തമായ തേയില കമ്പനി കാണുവാൻ ആണ്. കുന്നിൻ മുകളിലുള്ള കമ്പനിയി ലേക്കുള്ള ബസ്സിന്റെ യാത്ര കുറച്ചു സാഹസം ആയിരുന്നു. ചായപൊടി നിർമാണത്തിന്റെ  വിവിധ സ്റ്റെപ്പുകൾ ഞങ്ങൾ നടന്നു കണ്ടു. അതീവ രുചികരമായ ചായയും ഞങ്ങൾ ക്ക് അവിടെ നിന്നും കിട്ടി.വിവിധ രുചികളിലുള്ള ചായ പൊടികൾ അവിടെ വില്പനയ്ക്ക് വെച്ചിരുന്നു. ഞാനടക്കം ഞങ്ങളിൽ പലരും അവിടെ നിന്നും ചായ പൊടിയും മറ്റും വാങ്ങി. 



ഊട്ടിയിൽ ഏറ്റവും കൂടുതൽ ആളുകളെ അകർഷിക്കുന്ന ബോട്ടാണിക്കൽ ഗാർഡൻ ലേക്കാണ് തേയില കമ്പനിയിൽ നിന്ന് മലയിറങ്ങി ഞങ്ങൾ പോയത് .അപ്പൊ യേക്കും സമയം വൈകുന്നേരം അഞ്ചു മണി കഴി ഞ്ഞിരുന്നു. ഊട്ടിയുടെ തണുപ്പ് ഞങ്ങളി ലേക്ക് ശരിക്കും ഇറങ്ങുന്നു ണ്ടായിരുന്നു .അവിടത്തെ ചെടികളും മരങ്ങളും പച്ചപ്പും പുല്ലും എല്ലാം സുന്ദരമായ കാഴ്ച്ചകൾ  തന്നെയാണ് എന്റെ നയന ങ്ങൾക്കു സമ്മാനിച്ചത്‌. അവിടെ കറ ങ്ങിയും ഫോട്ടോകൾ എടുത്തും കുറെ സമയം ഞങ്ങൾ ചെലവഴിച്ചു. പൂന്തോട്ട ത്തിനു പുറത്തുള്ള ഷോപ്പിം ഗിനാണ്  ഞങ്ങളുടെ കൂട്ട തിലുള്ള സ്ത്രീകൾ കൂടുതൽ സമയം ചെലവയിച്ചത് .


    

തിരിച്ചു ബസ്സിലേക്ക്  നടന്നപ്പോൾ വഴിയരികിലെ മാങ്ങ കച്ചവടക്കാ രിയിൽ നിന്നും ആണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്‌. ഊട്ടി ആപ്പിൾ ആണെന്നു പറഞ്ഞു അവിടെവിൽ ക്കു ന്നത് ഒറിജിനൽ കശ്മീർ ആട്യൂബ് പ്പിൾ ആണത്രെ . തണുപ്പിന്റെ കാഠിന്യം കൊണ്ട് എല്ലാവരും വേഗം തന്നെ ബസ്സിൽ എത്തിയിരുന്നു. കുടുംബത്തിലെ പലരെയും പരിചയപെടാനും അടുത്തറിയാനും  ഈ യാത്ര  ഞങ്ങളെ സഹായിച്ചു.   യാത്രയിലുടനീളം പലരും വിതരണം ചെയ്ത പഴങ്ങളും മറ്റും സ്നേഹം പങ്കു വെക്കുന്നതിനു തുല്യമായിരുന്നു .  ചില കാരണങ്ങളാൽ എന്റെ പ്രിയ സഖി കൂടെയില്ലാത്ത ദുഃഖം ഉണ്ടായിരുന്നുവെങ്കിലും നന്നായി തന്നെ ഈ യാത്ര  ആസ്വദിച്ചു  യാത്ര അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വെച്ച് മറക്കാനാവാത്ത മറ്റൊരു യാത്ര സമ്മാനിച്ച സന്തോസത്തിൽ രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി.

ഈ യാത്രയിലെ രസകരമായ നിമിഷങ്ങൾ ചേർത്ത് തയ്യാ റാ ക്കിയ വീഡിയോ ..
കൂടുതൽ വീഡിയോ കൾ കാണാൻ  Youtube.com/ikbalvt

A Tour to Madaan saleh


2012 ലെ നോമ്പ് കാലത്താണ് മദാനു സലിഹ് യാത്രയുടെ പരസ്യം മലയാള പത്രത്തിൽ കണ്ടത്. മദിന യിൽ നിന്നും നാനുറോളം കിലൊമീറ്റർ അകലെയുള്ള ഈ ചരി ത്ര  സ്ഥലം നേരിൽ   കാണുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. ചെറിയ പെരുന്നാളിന് ജിദ്ദ ശരഫിയ യിൽ നിന്നാണ് യാത്ര പുറ പെടുന്നത്. പെരുന്നാൾ ഡ്യൂട്ടി യൊക്കെ ഒരു വിധം   ക്രമീകരിച്ച് സീറ്റ്‌ ബുക്ക്‌ ചെയ്തു.
   അങ്ങനെ ആ പെരുന്നാൾ ദിവസം വൈകിട്ട് അഞ്ചു ബസ്സുകളി ലായി ഞങ്ങൾ മുന്നൂറോളം പേർ ആ ചരിത്ര സ്ഥല തേ ക്ക് യാത്ര തിരിച്ചു.രാത്രി മുഴുവൻ യാത്ര ചെയ്തു പ്രഭാത നമസ്കാരത്തിന് ഞങ്ങൾ വിശുദ്ധ മദീനയിൽ എത്തി.  അവിടെ നിന്നും നമസ്കാരവും പ്രാർഥനയും പ്രഭാത ഭക്ഷണവും കഴിച്ചു ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു. ഉഹുദു മലനിരകളും മനോഹരമായ ഈത്തപന തോട്ടങ്ങളും പിന്നിട്ട് ബസ്സ്‌ മുന്നോട്ട് കുതി ക്കുമ്പോൾ എന്റെ മനസ്സ് നിറയെ കാണാൻ പോകുന്ന മദാനു സലിഹ് എന്ന ചരിത്ര സ്ഥ ലം ആയിരുന്നു.  ഏകദേശം രണ്ടായിരത്തി ലേറെ വർഷങ്ങൾ ക്ക് മുമ്പ് സാലിഹ് നബിയുടെ തമുദ് ഗോത്രം വസിച്ചിരുന്ന സ്ഥലമാണിത്. മനുഷ്യൻ കൈ കൾ കൊണ്ട് പാറയിൽ കൊത്തിയുണ്ടാക്കിയ വലിയ വീടുകളും ശവ കല്ലറ കളും ആണ് ഇവിടത്തെ കാഴ്ച.  കാണാൻ പോകുന്ന കാഴ്ചകളെ പറ്റി എന്തൊക്കെയോ പറഞ്ഞു ഞങ്ങളുടെ അമീ ർ സിദ്ദിഖ് ഫൈസി നിർത്തി . അദ്ദേഹത്തിന്റെ കീഴിലാണ് ഈ യാത്ര നടക്കുന്നത്. ജിദ്ദയിൽ നിന്നും സ്ഥിരമായി മദീന സിയറ നടത്തുന്ന അവർ  വർഷത്തിൽ ഒരു പ്രാവശ്യം മാത്രം ഈ യാത്ര സംഘ ദിപ്പിക്കാ രുള്ളൂ. പത്ര പരസ്യത്തിൽ ഉണ്ടായിരുന്നത് ഖൈബർ വഴി  മദാനു സലിഹ് യാത്ര എന്നായിരുന്നു. മുമ്പ് ഖൈബ രിൽ പോയപ്പോൾ നേരിട്ട  പ്രയാസങ്ങൾ വിവരിച്ച അദ്ദേഹം  അത് വഴി പോകു മെന്നാണ് പരസ്യതിലെന്നും അവിടെ ഇറങ്ങു മെന്നു  പറഞ്ഞില്ലെന്നും വാ ദി കുന്നുണ്ടായിരുന്നു .  ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ വളവുകൾ ഇല്ലാത്ത മനോഹര പാത യിലൂടെ അതി വേഗം ബസ്സ്‌ മുന്നോട്ട് പോകുമ്പോൾ എന്നെ ആകർഷിച്ചത് മരുഭൂമിയിലെ മനോഹരമായ കാഴ്ചകൾ ആണ്.
സൗദിയിൽ വന്നിട്ട് കുറെ കാലങ്ങ  ളാ യെങ്കിലും മരുഭൂമി യുടെ മനോഹാരിത ആസ്വദി ച്ചത്  ഈ യാത്രയിൽ മാത്രമാണ്. മരുഭൂമിയുടെ പല ഭാഗങ്ങൾക്കും പലതരം ആഘർഷ ണീ യത ആയിരുന്നു. മനോഹരമായി ഡിസൈൻ ചെയ്തു വെച്ച പഞ്ചാര മണൽ കുന്നുകളും പലവിധ നിറ ങ്ങളാൽ അലങ്കരിച്ച കൊച്ചു മലകളും ഒറ്റപ്പെട്ടു നില്ക്കുന്ന സുന്ദര മായ മരുചെടികളും എനിക്ക് സമ്മാനിച്ചത്‌ അപ്രതീക്ഷമായ മരു കാഴ്ചകൾ ആയിരുന്നു. മണിക്കൂറുകൾ മരുഭൂമിയിലൂടെ സഞ്ചരിച്ചിട്ടും ഒരു ഗ്രാമം പോലും കാണാത്തത് എന്നെ അത്ഭുത പെടുത്തി .രാവിലെ മദീനയിൽനിന്നും ആരംഭിച്ച ഞങ്ങളുടെ യാത്ര അവസാനിച്ചത്‌ വൈകിട്ട് മൂന്നു  മണിയോടെ അൽ ഉലാ പട്ടണത്തിനു അടുത്തുള്ള ഒരു പള്ളിയി ൽ ആയിരുന്നു. അവിടെ നിന്നും ഉച്ച ഭക്ഷണവും നമസ്കാരവും ക ഴിഞ്ഞു ആ അത്ഭുത കാഴ്ചകളി ലേക്ക് പോകാൻ ഞങ്ങൾ തയ്യാറെടുത്തു.


അൽ ഉല പട്ടണം അടക്കം   മദാനു സലിഹ് വരെയുള്ള പ്രദേശം മൊത്തം  മനോഹരമായ കാഴ്ചകൾ മാത്രമാണ് ഞങ്ങ`ൾക്ക് സമ്മാനിച്ചത്‌. അവിടത്തെ ഓരോ മലകളും കുന്നുകളും
കൊത്തി വെച്ച കല ശില്പങ്ങൾ പോലെ മനോഹരമായിരുന്നു. എവിടെ നോക്കിയാലും ഇതേ കാഴ്ചകൾ . ഒട്ടകത്തിന്റെ രൂപത്തിലുള്ള കുന്നു വരെ അവിടെ കണ്ടിരുന്നു. അൽ ഉല പട്ടണം കഴിഞ്ഞു ഇരുപതോളം കിലോമീറ്റർ പിന്നിട്ടാണ് ആ ചരിത്ര നഗര ത്തിന്റെ അടുത്തെത്തിയത് .പക്ഷെ ഞങ്ങൾ എത്തിയത് യദാർത്ഥ കവാടത്തിൽ  അല്ലാത്തടിനാൽ പിന്നെയും കുറെ കറങ്ങേണ്ടി വന്നു അതിനകത്ത്
പ്രവേശിക്കാൻ. ഏതാനും വർഷങ്ങൾക്കു മുമ്പ് ഐക്യ രാഷ്ട്ര സഭ ലോക പൈത്രക പട്ടികയിൽ ഈ പ്രദേശം ഉള്പെടുതിയിരുന്നു. അതിനു ശേഷം ഇവിടെ കുറെ സംരക്ഷണ പ്രവര്ത്തികളും മിനുക്ക്‌ പണികളും നടത്തിയിട്ടുണ്ട്.
കവാടത്തിൽ UNESCO യുടെയും സൗദി യുടെയും മറ്റും  കൊണ്ട് അവിടെ അലങ്കരിച്ചിരുന്നു. പ്രവേശന കവാടത്തിലെ  പരിശോടനകൾ കയിഞ്ഞു ഞങ്ങൾ ആദ്യമെത്തിയത്‌ പുനർ നിര്മിക്കപെട്ട ഒരു പഴയ റയിൽവേ സ്റ്റേഷനിൽ ആയിരുന്നു. തുർക്കികൾ ഇപ്പോഴത്തെ സൗദി അറേബ്യ അടക്കമുള്ള പ്രദേശം ഭരിക്കുന്ന സമയത്ത് തുർക്കിയിൽ നിന്നും മക്കയെയും   മദിന യെയും ബന്ദപെടുത്തി നിർമിച്ചിരുന്ന അൽ  ഹിജാസ്  രെയിൽവേ കടന്നു പോയിരുന്നത് ഇത് വഴിയായിരുന്നു. അന്നത്തെ റെയിൽ പാല വും പണിപുരയും മറ്റും ഞങ്ങൾ അവിടെ കണ്ടു.(തുടരും)



തട്ടിപ്പിൻ മറയത്ത്


ഇത് നടക്കുന്നത് ജിദ്ദയിൽ ആണ്. കഴി ഞ്ഞ തിങ്കൾ (29 ജൂലൈ 2013 ) ഞാ ൻ നേരിട്ടത് രണ്ടു തട്ടിപ്പുകലെയാണ് . രണ്ടി ൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്. പ്രവാസികൾ പലരും ഇത് പോലെ പല തട്ടിപ്പുകൾക്ക്‌ ഇരയാകാറുണ്ട്.  ന മ്മൾ സൂക്ഷിചില്ലെങ്കിൽ ശരിക്കും പണി പാ ളും.എന്റെ രണ്ടു അനുഭവങ്ങളും ഇവി ടെ പങ്കു വെക്കാം.

ബസ്സിറങ്ങി ബലദ് ലേക്ക്  നടന്നു പോകു മ്പോൾ പെട്ടെന്നാണ് എന്റെ ഡ്രെസ്സിൽ സോപ് വെള്ളം വീണത്‌. . . എന്റെ കയ്യിലും ട്രെസ്സിലും  ഇതിന്റെ പത വീണിരുന്നു. അത് വക വെക്കാതെ മുന്നോട്ടു നീങ്ങിയ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു കറുപ്പൻ സോറി പറഞ്ഞു ഒരു വലിയ തുണിയുമായി എന്റെ നേരെ വരുന്നു. അയാൾ എന്റെ കയ്യിലെ സോപ്പ് പത തുടച്ചു തന്നു. എന്റെ പേന്റിൽ ചൂണ്ടി അവിടെയും ഉണ്ടല്ലോ എന്നയാൾ പറഞ്ഞപ്പോൾ എന്തോ പന്തികേട്‌ തോന്നി അവിടെ പെട്ടെന്ന് ഞാൻ വലിഞ്ഞു.
അപ്പോൾ ഞാൻ അതത്ര കാര്യമാക്കിയില്ല. ബലദിൽ കമ്പ്യൂട്ടർ കടയിലെ സുഹൃത്ത് പറഞ്ഞപ്പോയാണ് ശരിക്കും ഒരു വലിയ തട്ടിപ്പിൽ നിന്നും ഞാൻ രക്ഷ പ്പെട്ട ത് എന്ന യാദാർത്ഥ്യം ഞാൻ മനസ്സിലാക്കിയത്‌.. . ഇത് പോലെ സോപ്പ് പത ക്ലീൻ ചെയ്തപ്പോൾ പലർക്കും നഷ്ടപ്പെട്ടത് പയ്സുംപണവും എല്ലാമായിരുന്നു.
ഞാൻ എന്റെ പയ്സെടുത്തു നോക്കി. രണ്ടായിരം റിയാൽ , ഇക്കാമ. ഇൻഷുറൻസ് കാർഡ്‌, മൂന്നു എ.ടി .യം കാർഡുകൾ, പാൻ കാർഡ്‌ .
ഞാൻ ശരിക്കും എന്തോ ഒരു ഭാഗ്യത്തിന് രക്ഷപെട്ടതാ യിരുന്നു.

രണ്ടാമത്തെ തട്ടിപ്പ് നടക്കുന്നത് ക്ളിനികിൽ വെച്ചാണ്‌. . മുമ്പ് എനിക്കൊരു അനുഭവം ഉള്ളത് കൊണ്ട് മാത്രമാണ് എന്റെ സഹപ്രവര്തകന്റെ 400 റിയാൽ നഷ്ടപെടാതെ പോയത്. തട്ടിപ്പ് ഇങ്ങനെയാണ്. തട്ടിപ്പുകാർ വന്നു ഡോക്ടറെ കാണാൻ ഫയൽ എടുക്കുന്നു. 500 റിയാൽ നോട്ട് തന്നു ബാക്കി വാങ്ങുന്നു. ഫീ കൂടുതൽ ആണെന്ന് പറഞ്ഞു തര്ക്കിക്കുന്നു. ക്യാൻസൽ ചെയ്യാൻ പറഞ്ഞു നമ്മൾ കൊടുത്ത പണം നമ്മുടെ മുന്നിൽ വെച്ച് തന്നെ എണ്ണി തിരിച്ചു തരുന്നു. 500 റിയാൽ തിരിച്ചു വാങ്ങുന്നു. പക്ഷെ പണം എണ്ണുമ്പോൾ നൂറിൻറെ നോട്ടുകൾ കയ്യി ൽ ഒളിപ്പിച്ചു ബാക്കി ചുരുട്ടി യാണ് തിരിച്ചു തരുന്നത്. ഇതു നേരെ  മേശയിലിട്ടു 500 കൊടുത്തിട്ടാണ് എന്റെ ഒരു 400 റിയാൽ അഞ്ചു വര്ഷം മുമ്പ് നഷ്ടപെട്ടത്. അന്നെനിക്ക് നഷ്ടപെട്ടത് എന്റെ പത്തു ദിവസത്തെ സാലറി ആയിരുന്നു.
ഇതേ പ്രകടനകൾ എന്റെ കൂട്ട് കാരന്റെ നേരെ വന്നപ്പോൾ ഞാൻ കയറി ഇട പെടുകയായിരുന്നു. സങ്കതി നടക്കില്ല എന്ന് മനസ്സിലായപ്പോൾ കയ്യിൽ ഒളിപ്പിച്ച നോട്ടുകൾ തിരിച്ചു തന്നു . പിന്നീട് അയാളുടെ പ്രകടനം കണ്ടാൽ തോന്നും നമ്മളാണ് തെറ്റുകാർ എന്ന്.

റമദാനിലെ അവസാന പത്തിലാണ് ഇത് നടക്കുന്നത്. തട്ടിപ്പു കാർക്ക് എന്ത് റമദാൻ .
എനിക്കോ ന്നേ പറയാനുള്ളൂ
സൂക്ഷിച്ചാൽ ദുഖിക്കേണ്ട ...