ഇത് നടക്കുന്നത് ജിദ്ദയിൽ ആണ്. കഴി ഞ്ഞ തിങ്കൾ (29 ജൂലൈ 2013 ) ഞാ ൻ നേരിട്ടത് രണ്ടു തട്ടിപ്പുകലെയാണ് . രണ്ടി ൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്. പ്രവാസികൾ പലരും ഇത് പോലെ പല തട്ടിപ്പുകൾക്ക് ഇരയാകാറുണ്ട്. ന മ്മൾ സൂക്ഷിചില്ലെങ്കിൽ ശരിക്കും പണി പാ ളും.എന്റെ രണ്ടു അനുഭവങ്ങളും ഇവി ടെ പങ്കു വെക്കാം.
ബസ്സിറങ്ങി ബലദ് ലേക്ക് നടന്നു പോകു മ്പോൾ പെട്ടെന്നാണ് എന്റെ ഡ്രെസ്സിൽ സോപ് വെള്ളം വീണത്. . . എന്റെ കയ്യിലും ട്രെസ്സിലും ഇതിന്റെ പത വീണിരുന്നു. അത് വക വെക്കാതെ മുന്നോട്ടു നീങ്ങിയ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു കറുപ്പൻ സോറി പറഞ്ഞു ഒരു വലിയ തുണിയുമായി എന്റെ നേരെ വരുന്നു. അയാൾ എന്റെ കയ്യിലെ സോപ്പ് പത തുടച്ചു തന്നു. എന്റെ പേന്റിൽ ചൂണ്ടി അവിടെയും ഉണ്ടല്ലോ എന്നയാൾ പറഞ്ഞപ്പോൾ എന്തോ പന്തികേട് തോന്നി അവിടെ പെട്ടെന്ന് ഞാൻ വലിഞ്ഞു.
അപ്പോൾ ഞാൻ അതത്ര കാര്യമാക്കിയില്ല. ബലദിൽ കമ്പ്യൂട്ടർ കടയിലെ സുഹൃത്ത് പറഞ്ഞപ്പോയാണ് ശരിക്കും ഒരു വലിയ തട്ടിപ്പിൽ നിന്നും ഞാൻ രക്ഷ പ്പെട്ട ത് എന്ന യാദാർത്ഥ്യം ഞാൻ മനസ്സിലാക്കിയത്.. . ഇത് പോലെ സോപ്പ് പത ക്ലീൻ ചെയ്തപ്പോൾ പലർക്കും നഷ്ടപ്പെട്ടത് പയ്സുംപണവും എല്ലാമായിരുന്നു.
ഞാൻ എന്റെ പയ്സെടുത്തു നോക്കി. രണ്ടായിരം റിയാൽ , ഇക്കാമ. ഇൻഷുറൻസ് കാർഡ്, മൂന്നു എ.ടി .യം കാർഡുകൾ, പാൻ കാർഡ് .
ഞാൻ ശരിക്കും എന്തോ ഒരു ഭാഗ്യത്തിന് രക്ഷപെട്ടതാ യിരുന്നു.
രണ്ടാമത്തെ തട്ടിപ്പ് നടക്കുന്നത് ക്ളിനികിൽ വെച്ചാണ്. . മുമ്പ് എനിക്കൊരു അനുഭവം ഉള്ളത് കൊണ്ട് മാത്രമാണ് എന്റെ സഹപ്രവര്തകന്റെ 400 റിയാൽ നഷ്ടപെടാതെ പോയത്. തട്ടിപ്പ് ഇങ്ങനെയാണ്. തട്ടിപ്പുകാർ വന്നു ഡോക്ടറെ കാണാൻ ഫയൽ എടുക്കുന്നു. 500 റിയാൽ നോട്ട് തന്നു ബാക്കി വാങ്ങുന്നു. ഫീ കൂടുതൽ ആണെന്ന് പറഞ്ഞു തര്ക്കിക്കുന്നു. ക്യാൻസൽ ചെയ്യാൻ പറഞ്ഞു നമ്മൾ കൊടുത്ത പണം നമ്മുടെ മുന്നിൽ വെച്ച് തന്നെ എണ്ണി തിരിച്ചു തരുന്നു. 500 റിയാൽ തിരിച്ചു വാങ്ങുന്നു. പക്ഷെ പണം എണ്ണുമ്പോൾ നൂറിൻറെ നോട്ടുകൾ കയ്യി ൽ ഒളിപ്പിച്ചു ബാക്കി ചുരുട്ടി യാണ് തിരിച്ചു തരുന്നത്. ഇതു നേരെ മേശയിലിട്ടു 500 കൊടുത്തിട്ടാണ് എന്റെ ഒരു 400 റിയാൽ അഞ്ചു വര്ഷം മുമ്പ് നഷ്ടപെട്ടത്. അന്നെനിക്ക് നഷ്ടപെട്ടത് എന്റെ പത്തു ദിവസത്തെ സാലറി ആയിരുന്നു.
ഇതേ പ്രകടനകൾ എന്റെ കൂട്ട് കാരന്റെ നേരെ വന്നപ്പോൾ ഞാൻ കയറി ഇട പെടുകയായിരുന്നു. സങ്കതി നടക്കില്ല എന്ന് മനസ്സിലായപ്പോൾ കയ്യിൽ ഒളിപ്പിച്ച നോട്ടുകൾ തിരിച്ചു തന്നു . പിന്നീട് അയാളുടെ പ്രകടനം കണ്ടാൽ തോന്നും നമ്മളാണ് തെറ്റുകാർ എന്ന്.
റമദാനിലെ അവസാന പത്തിലാണ് ഇത് നടക്കുന്നത്. തട്ടിപ്പു കാർക്ക് എന്ത് റമദാൻ .
എനിക്കോ ന്നേ പറയാനുള്ളൂ
സൂക്ഷിച്ചാൽ ദുഖിക്കേണ്ട ...
No comments:
Post a Comment